Saturday 23 August 2014

സ്വാതന്ത്ര്യ ദിനാഘോഷം - 2014

നമ്മുടെ വിദ്യാലയത്തിലെ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ദേശഭക്തി ഗാനങ്ങൾ, പ്രസംഗങ്ങൾ, റാലി, മധുര പലഹാര വിതരണം എന്നിവയും നടന്നു.

സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ലാജി വർക്കി, വാർഡ് മെംബർ ശ്രീമതി പുഷ്പം ജോയ്, പി.ടി.എ പ്രസിഡന്റ് ശ്രീ ടി.വി. നോഹ് എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി.







അഞ്ചാം തരത്തിലെ കുട്ടികൾ


ക്ലാസ്സ് അഞ്ച് - പഠനവേളയിൽ


PEACE - 2014

തൃശൂർ ഡയറ്റിന്റെ ഗവേഷണ പ്രോജക്റ്റായ  PEACE - 2014 ന്റെ Try Out  പ്രോഗ്രാമിലേക്ക് നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 1 ന് നടന്ന ഉൽഘാടന ചടങ്ങിൽ വിദ്യാർത്ഥികൾ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് ബി. ആർ. സി അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


ഉൽഘാടന ചടങ്ങ്








ശാസ്ത്രജ്ഞനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ സറാഫിൻ പിൻഹിറോ നമ്മുടെ വിദ്യാലയത്തിലെത്തി ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തുകൊണ്ട് ക്ലാസ്സെടുത്തു. 


രക്ഷിതാക്കൾക്കും പരീക്ഷണങ്ങൾ ചെയ്തു നോക്കാൻ അവസരം ലഭിച്ചു. 


സറാഫിൻ സാർ ചാന്ദ്രദിനത്തെക്കുറിച്ച്  എൽ സി ഡി പ്രൊജക്റ്റർ ഉപയോഗിച്ച് അവതരിപ്പിച്ച          ക്ലാസ്സ് വളരെ വിജ്ഞാനപ്രദമായിരുന്നു




സ്കൂൾ വാഹനം - ഉൽഘാടനം

ബഹുമാനപ്പെട്ട എം.എൽ.എ അഡ്വ. തോമസ്സ് ഉണ്ണിയാടൻ എം എൽ എ ഫണ്ടിൽ നിന്നും സംഭാവന ചെയ്ത സ്കൂൾ വാഹനത്തിന്റെ ഉൽഘാടനം





കടുപ്പശ്ശേരി ഗവ. എല്‍.പി ആന്റ് യു.പി സ്‌കൂളിന് എം.എല്‍.എയുടെ വക സ്‌കൂള്‍ ബസ്.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍,എ അഡ്വ. തോമസ് ഉണ്ണിയാടന്‍ പ്രധാനാധ്യാപിക ലാജി വര്‍ക്കിക്ക് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയും, ബസ്സിന്റെ ആദ്യയാത്ര ഫ്‌ളാഗ് ഓഫ് നടത്തുകയും ചെയ്തു.
വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ജി ശശിധരന്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ  റാണി സോജന്‍, ടി.ഡി ലാസര്‍, ഷീബ നാരായണന്‍, മനോജ്‌ തൈക്കാട്ട്, ഇരിങ്ങാലക്കുട എ.ഇ.ഒ എന്‍.ആര്‍ മല്ലിക, പി.ടി.എ പ്രസിഡന്റ് കെ.ബി വിദ്യാധരന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

പി.ടി.എ പൊതുയോഗം

പി.ടി.എ പൊതുയോഗം - ചിത്രങ്ങൾ






ജൂൺ 19 - വായനാദിനം ഉൽഘാടനം

2014 ജൂൺ 19ന് വായനാ ദിനം - ഉൽഘാടനം






Thursday 21 August 2014

പ്രവേശനോൽസവം 2014

2014 - 2015 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് നടന്ന 
പ്രവേശനോൽസവത്തിൽ നിന്ന്