Saturday 23 August 2014

സ്കൂൾ വാഹനം - ഉൽഘാടനം

ബഹുമാനപ്പെട്ട എം.എൽ.എ അഡ്വ. തോമസ്സ് ഉണ്ണിയാടൻ എം എൽ എ ഫണ്ടിൽ നിന്നും സംഭാവന ചെയ്ത സ്കൂൾ വാഹനത്തിന്റെ ഉൽഘാടനം





കടുപ്പശ്ശേരി ഗവ. എല്‍.പി ആന്റ് യു.പി സ്‌കൂളിന് എം.എല്‍.എയുടെ വക സ്‌കൂള്‍ ബസ്.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍,എ അഡ്വ. തോമസ് ഉണ്ണിയാടന്‍ പ്രധാനാധ്യാപിക ലാജി വര്‍ക്കിക്ക് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയും, ബസ്സിന്റെ ആദ്യയാത്ര ഫ്‌ളാഗ് ഓഫ് നടത്തുകയും ചെയ്തു.
വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ജി ശശിധരന്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ  റാണി സോജന്‍, ടി.ഡി ലാസര്‍, ഷീബ നാരായണന്‍, മനോജ്‌ തൈക്കാട്ട്, ഇരിങ്ങാലക്കുട എ.ഇ.ഒ എന്‍.ആര്‍ മല്ലിക, പി.ടി.എ പ്രസിഡന്റ് കെ.ബി വിദ്യാധരന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

No comments:

Post a Comment